Saturday, February 7, 2009

In the name of God

ജ്യോതിര്‍ഗമയ
gyothirgamaya@gmail.com
http://mathasouhardam.googlepages.com/

ഗീത ബൈബിള്‍ ഖുര്‍ആന്‍ സാമ്യ വചനങ്ങള്‍
പരസ്പരം അറിയാന്‍ , മനസ്സിലാക്കന്‍ , ഒരുമിക്കാന്‍

എല്ലാ മതങ്ങളും പറയുന്നതു ഒന്നു
എന്നിട്ടും പരസ്പരം വെറുക്കുന്നു , അടിപിടികൂടുന്നു
ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലിംകളും ഗീത പഠിക്കാത്ത ഹിന്ദുക്കളും ബൈബിള്‍ പഠിക്കാത്ത ക്രിസ്ത്യാനികളും .......
തീവ്രവാദികള്‍ , കലാപകാരികള്‍ ഇവര്‍ നാശമെ വരുത്തൂ ........


ഇനിയും ചില ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ എടുത്തവര്‍ , പ്രമാണിമാര്‍ , നേതാക്കന്മാര്‍ ഒക്കെ
പ്രൈമറി ക്ലാസ്സ് പോലും കഴിയാത്ത വ്യാജ സിദ്ദന്മാരുടെയും സ്വാമിമാരുടെയും പുരോഹിതന്മാരുടെയും
പിന്നാലെ പോവുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു.
ഈ ബിരുദധാരികള്‍ പറയുന്നതോ (ഈ മത ആശയങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് അറിയില്ല / മനസ്സിലാവില്ല / മനസ്സിലവേണ്ടതില്ല)
മത ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ പ്രേരണ നല്‍കാത്ത ഇത്തരം പുരോഹിതന്മാര്‍ ഉരുളിയും പെരളിയുമായി പണം വാരുകയാണ്.
മതത്തെ ചൂഷണം ചെയ്യുന്നവര്‍ ഇവര്‍ നാശമെ വരുത്തൂ ……



ഈ നാശങ്ങളില്‍ നിന്നൊക്കെ മുക്തമാവാന്‍ വേദഗ്രന്ദങ്ങളിലേക്ക് മടങ്ങുകയെ നിവൃത്തിയുള്ളൂ മനുഷ്യ ദൈവങ്ങളെയും ബഹുദൈവങ്ങളെയും വിട്ടു ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക എന്ന എല്ലാ വേദ ഗ്രന്ഥങ്ങ‍ളുടെയും ആഹ്വാനം എപ്പോള്‍ നമ്മള്‍ അനുസരിക്കുന്നുവോ അപ്പോള്‍ മാത്രമെ നമുക്കു എല്ലാ നാഷങ്ങളില്‍ നിന്നും മുക്തി ലഭിക്കൂ.........