ജ്യോതിര്‍ഗമയ
gyothirgamaya@gmail.com
http://mathasouhardam.googlepages.com/
ഗീത ബൈബിള്‍ ഖുര്‍ആന്‍ സാമ്യ വചനങ്ങള്‍
പരസ്പരം അറിയാന്‍ , മനസ്സിലാക്കന്‍ , ഒരുമിക്കാന്‍
എല്ലാ മതങ്ങളും പറയുന്നതു ഒന്നു
എന്നിട്ടും പരസ്പരം വെറുക്കുന്നു , അടിപിടികൂടുന്നു
ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലിംകളും ഗീത പഠിക്കാത്ത ഹിന്ദുക്കളും ബൈബിള്‍ പഠിക്കാത്ത ക്രിസ്ത്യാനികളും .......
തീവ്രവാദികള്‍ , കലാപകാരികള്‍ ഇവര്‍ നാശമെ വരുത്തൂ ........
ഇനിയും ചില ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ എടുത്തവര്‍ , പ്രമാണിമാര്‍ , നേതാക്കന്മാര്‍ ഒക്കെ
പ്രൈമറി ക്ലാസ്സ് പോലും കഴിയാത്ത വ്യാജ സിദ്ദന്മാരുടെയും സ്വാമിമാരുടെയും പുരോഹിതന്മാരുടെയും
പിന്നാലെ പോവുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു.
ഈ ബിരുദധാരികള്‍ പറയുന്നതോ (ഈ മത ആശയങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് അറിയില്ല / മനസ്സിലാവില്ല / മനസ്സിലവേണ്ടതില്ല)
മത ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ പ്രേരണ നല്‍കാത്ത ഇത്തരം പുരോഹിതന്മാര്‍ ഉരുളിയും പെരളിയുമായി പണം വാരുകയാണ്.
മതത്തെ ചൂഷണം ചെയ്യുന്നവര്‍ ഇവര്‍ നാശമെ വരുത്തൂ ……
ഈ നാശങ്ങളില്‍ നിന്നൊക്കെ മുക്തമാവാന്‍ വേദഗ്രന്ദങ്ങളിലേക്ക് മടങ്ങുകയെ നിവൃത്തിയുള്ളൂ മനുഷ്യ ദൈവങ്ങളെയും ബഹുദൈവങ്ങളെയും വിട്ടു ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക എന്ന എല്ലാ വേദ ഗ്രന്ഥങ്ങളുടെയും ആഹ്വാനം എപ്പോള്‍ നമ്മള്‍ അനുസരിക്കുന്നുവോ അപ്പോള്‍ മാത്രമെ നമുക്കു എല്ലാ നാഷങ്ങളില്‍ നിന്നും മുക്തി ലഭിക്കൂ.........
Subscribe to:
Post Comments (Atom)
No comments:
Post a Comment